Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balaramapuram

അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ; പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ​കോ​ണ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ദീ​പ​ക് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ൽ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വീ​ടി​നു സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കി​ണ​റ്റി​ൽ നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബാ​ല​രാ​മ​പു​രം പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ബാ​ല​രാ​മ​പു​ര​ത്ത് വ​ൻ ആ​യു​ധ ശേ​ഖ​രം പി​ടി​കൂ​ടി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​ൻ ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ല​രാ​മ​പു​രം പു​ത്ര​ക്കാ​ട് വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യാ​യി​രു​ന്നു ആ​യു​ധ​ങ്ങ​ൾ.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ആ​റ് വാ​ൾ, ര​ണ്ട് മ​ഴു, വെ​ട്ടു​ക​ത്തി​ക​ൾ, ഇ​രു​മ്പ് ദ​ണ്ഡ്, നാ​ട​ൻ ബോം​ബു​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥ​ല​ത്ത് വ​ലി​യ ആ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ര​ണ്ട് സംഘങ്ങൾ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് അ​ക്ര​മി സം​ഘം സൂ​ക്ഷി​ച്ച ആ​യു​ധ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

Kerala

ബാ​ല​രാ​മ​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കേ​വി​ള ഒ​റ്റ​പ്പ​ന​വി​ള ശ്രീ​ഉ​ത്രം വീ​ട്ടി​ൽ രാ​ജ​ൻ-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​ൾ സ​നൂ​ജ രാ​ജ​നെ​യാ​ണ് (17) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ല്ലി​മൂ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​നൂ​ജ.

അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും പൊ​ങ്കാ​ല​യ്ക്കാ​യി പോ​യ​തി​നാ​ൽ കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​ച്ഛ​ൻ വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ സ​നൂ​ജ​യെ ക​ണ്ടെ​ത്തു​ന്ന​ത്.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​റു​ക​ൾ ഇ​ള​കി​പ്പോ​യി

 

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ട​യ​റു​ക​ൾ ഇ​ള​കി മാ​റി. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​ത്തു​കോ​ണ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബാ​ല​രാ​മ​പു​ര​ത്ത് നി​ന്നും വി​ഴി​ഞ്ഞ​ത്തേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ ശേ​ഷം ബ​സ് പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ വ​ലി​യ ശ​ബ്ദം കേ​ട്ടു. ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​ർ ബ​സ് സൈ​ഡി​ലേ​ക്ക് ഒ​തു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ൻ​വ​ശ​ത്തെ ട​യ​റു​ക​ൾ ഇ​ള​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​സി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Kerala

സ​ദ്യ​ക്ക് പ​പ്പ​ടം കി​ട്ടി​യി​ല്ല; വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ കൂ​ട്ട​ത്ത​ല്ല്

തി​രു​വ​ന​ന്ത​പു​രം: സ​ദ്യ​ക്ക് പ​പ്പ​ടം കി​ട്ടാ​ത്ത​തി​നെ ചൊ​ല്ലി വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ വ​ര​ന്‍റേ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ഏ​റ്റു​മു​ട്ടി. ബാ​ല​രാ​മ​പു​രം ഊ​രു​ട്ട​മ്പ​ല​ത്തി​ന് സ​മീ​പം നീ​റ​മ​ണ്‍​കു​ഴി​യി​ലെ വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മായിരുന്നു സം​ഭ​വം.

ഊ​ട്ടു​പു​ര​യി​ല്‍ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ പ​പ്പ​ട​ത്തെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ര്‍​ക്കം വ​ലി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​യ ത​ര്‍​ക്കം ഉ​ണ്ടാ​യ​ത് പി​ന്നീ​ട് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഏ​റ്റെ​ടു​ത്തു.

വി​വ​ര​മ​റി​ഞ്ഞ് മാ​റ​ന​ല്ലൂ​രി​ല്‍ നി​ന്നും ന​രു​വ​മൂ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.

Kerala

വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ സ്വ​ദേ​ശി ശോ​ഭ​ന​യു​ടെ (62) മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശോ​ഭ​ന​യു​ടെ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​ഭ​വ സ​മ​യ​ത്ത് ഇ​വ​രാ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പാ​ർ​ക്കിം​ഗി​നെച്ചൊ​ല്ലി ത​ർ​ക്കം; ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ല​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് പാ​ർ‌​ക്കിം​ഗി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ പ​ല്ല് അ​ടി​ച്ചു​തെ​റി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. കാ​വി​ൻ​പു​റം ച​ര​ലു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​രു​ൺ രാ​ജ് ആ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

അ​ന്തി​യൂ​ർ സ്വ​ദേ​ശി മോ​ഹ​ന​ൻ നാ​യ​ർ​ക്ക് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ ഉ​ണ്ടാ​യ ത​ർ​ക്കം മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​ന​യ​റ​ക്കു​ന്ന് ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​വ​രും ത​മ്മി​ൽ നേ​ര​ത്തെ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up